തോളിലേറ്റ പരിക്കില്‍ നിന്ന് മുക്തനായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുമെന്ന് ബി.സി.സി.ഐ.
ജഡേജ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെ ജഡേജ പരിക്കുമായാണ് ഓസ്ട്രേലിയന്‍ പര്യടനത്തിന് എത്തിയതെന്ന ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.














