ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ.എൻ.വിശ്വനാഥൻ(71) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം.
എഐസിസി അംഗവും എൻഎസ്എസ് മുൻ രജിസ്ട്രാറുമായിരുന്നു. കൊല്ലകടവ് രാജരാജേശ്വരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരായിരുന്നു.