ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി അധ്യാപകൻ, കാവൽ നിന്നത് സഹ അധ്യാപകൻ

ആറാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി അധ്യാപകന്‍. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഷേര്‍ഗഢ് സബ് ഡിവിഷനിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനിയലാണ് കുട്ടി ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

മാര്‍ച്ച്‌ മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച്‌ ബലാല്‍സംഗത്തിനിരയാക്കിയെന്നും മറ്റൊരു അധ്യാപകനായ സഹിറാം ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഇവര്‍ ഭീഷണിപെടുത്തിയതായും പോലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *