മുസ്ലീങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഡൊണാൾഡ് ട്രംപ്


മുസ്ലീങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവും, പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. മുസ്ലീം മതസ്ഥർ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ സുരക്ഷയ്‍ക്ക് ഭീഷണിയാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. കാലിഫോർണിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാദ പ്രസ്താവന.


അമേരിക്കയിലെ സൗത്ത് കരോലിലനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഡെണാൾഡ് ട്രംപിന്‍റെ മുസ്ലീം വിരുദ്ധ പരാമർശം. മുസ്ലീം രാജ്യങ്ങളിൽ നിന്നുളള കുടിയേറ്‍റം ചെറുക്കണമെന്ന് പറഞ്ഞ ട്രംപ്, മുസ്ലീങ്ങൾ അമേരിക്ക സന്ദർശിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടു. ആമേരിക്കയിൽ മുസ്ലീം ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാഷ്ട്രസുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. കാലിഫോർണിയയിലെ ഭിന്നശേഷിക്കാർക്കായുളള പരിശീലന കേന്ദ്രത്തിൽ, മുസ്ലീം ദമ്പതികൾ 14 പേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചായിരുന്നു ട്രംപിന്‍റെ വിവാദ പ്രസ്താവന. ഡൊണാൾഡ് ട്രംപിന്‍റെ പരാമർശത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വൻ പ്രതിഷേധമാണ് ഉയരുന്നത്.




Sharing is Caring