മുസ്ലീം ലീഗ് അക്രമം ഉപേക്ഷിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കാന്തപുരം


മുസ്ലീം ലീഗ് അക്രമം ഉപേക്ഷിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കാന്തപുരം പറഞ്ഞു. പുത്തനത്താണിയില്‍ ലീഗ് പ്രവര്‍ത്തകരുടെ ആഘോഷ പ്രടകനത്തിനിടെ സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.
ലീഗ് പ്രവര്‍ത്തകര്‍ അക്രമം തുടരുന്ന സാഹചര്യത്തില്‍ പാണക്കാട് തങ്ങള്‍ മൗനം വെടിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ഇരട്ടകൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ഏതറ്റം വരെയും പോകുമെന്നും കാന്തപുരം പറഞ്ഞു. രക്തക്കറ പുരണ്ട കൈകള്‍ എത്ര സ്വാധീനമുള്ളവരായാലും ഒരു നാള്‍ പിടിയിലാകുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.




Sharing is Caring