മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് കാനം രാജേന്ദ്രന്‍


മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ മദ്യ ലഭ്യത കുറഞ്ഞിട്ടില്ല. മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പമാണെന്നും കാനം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം ഈ തിരഞ്ഞെടുപ്പില്‍ ജനം തള്ളി. മദ്യം വര്‍ജനം ലക്ഷ്യമിട്ടുള്ള നയമായിരിക്കും പുതിയ സര്‍ക്കാരിനെന്നും കാനം കൂട്ടിചേര്‍ത്തു.




Sharing is Caring