മുഷ്ഫിഖറിന് പരിക്ക്


അവസാന ദിനം ബാറ്റ് ചെയ്യുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ ബംഗ്ലാദേശ് നായകന്‍ മുഷ്ഫിഖര്‍ റഹീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിന്റെ രണ്ടാമിന്നിങ്‌സിലെ 43ാം ഓവറിലാണ് സംഭവം. ടിം സൗത്തിയുടെ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെയാണ് പന്ത് ഹെല്‍മറ്റിനു പിന്നില്‍ തട്ടിയത്. ഇടതു ചെവിയോട് ചേര്‍ന്നുള്ള ഭാഗത്താണ് പന്തിടിച്ചത്.


ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അപകടകരമായ പരിക്കില്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇദ്ദേഹം മടങ്ങി. 13 റണ്‍സുമായി ബാറ്റ് ചെയ്തിരുന്ന മുഷ്ഫിഖറിന്റെ മടക്കം ബംഗ്ല ഇന്നിങ്‌സിന്റെ താളം തെറ്റിച്ചു.




Sharing is Caring