ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാ‍ഴ്ച നടത്തിയിട്ടുണ്ടെന്ന് ഋഷി കപൂർ


അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാ‍ഴ്ച നടത്തിയിട്ടുണ്ടെന്നും ഒരുമിച്ച് ചായ കുടിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം ഋഷി കപൂർ.പുറത്തിറങ്ങാനിരിക്കുന്ന ഖുല്ലം ഖുല്ല എന്ന് ആത്മകഥയിലാണ് ഋഷി കപൂറിന്‍റെ തുറന്നു പറച്ചിൽ.


1988ലും 89ലും രണ്ട് തവണ ദുബൈയിൽ വച്ച് ദാവൂദിനെ കണ്ടിട്ടുണ്ടെന്ന് ഋഷി കപൂർ പറയുന്നു.ദാവൂദിന്‍റെ ക്ഷണപ്രകാരം വീട്ടിൽ പോയി നാലു മണിക്കൂറോളം സംസാരിച്ചു.1993ലെ സ്ഫോടനത്തിന് മുമ്പാണ് നടന്നതെന്നതിനാൽ കൂടിക്കാ‍ഴ്ചയിൽ കു‍ഴപ്പം തോന്നുന്നില്ലെന്നും ഋഷി കപൂർ പറയുന്നു.




Sharing is Caring