ഇസ്ലാമബാദ്: വരാനിരിക്കുന്ന പാക്ക് പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ഭരണാധികാരി ജനറല്‍ പര്‍വേശ് മുഷ്റഫിന് മത്സരിക്കാന്‍ സുപ്രീം കോടതി റദ്ദാക്കി. നേരത്തെ ജൂണ്‍ 13ന് കോടതിയില്‍ ഹാജരാക്കണമെന്ന ഉപാധിയോടെ മത്സരിക്കുന്നതിന് അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാമനിര്‍ദ്ദേശപത്രികയും മുഷ്റഫ് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അന്ന് തന്നെ കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പായി പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ വിധിപറയുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക ആജീവനാന്ത വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജ്ജി പരിഗണിക്കവേയാണ് ഉപാധികളോടെ മത്സരിക്കാന്‍ സുപ്രീം കോടതി മുഫ്റഫിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ വിചാരണവേളയില്‍ പോലും ഹാജരാകുവാന്‍ തയ്യാറായില്ലായിരുന്നു.













