കരിഞ്ചോല അനധികൃത ജലസംഭരണി: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍


കട്ടിപ്പാറ: കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ കലക്​ടറുടെ ഉത്തരവ്​. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്​തിയാണ്​ ജലസംഭരണി നിര്‍മിക്കുന്നതെന്നാണ്​ ആരോപണം. ​ഉരുള്‍ പൊട്ടലി​ന്​ പ്രധാന കാരണം നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതാണെന്ന്​ ജനങ്ങള്‍ പറയുന്നു.


സ്വകാര്യ പശുഫാമിന്​ വേണ്ടിയാണ്​ എന്ന പേരിലാണ്​ ജലസംഭരണി നിര്‍മിക്കാന്‍ മണ്ണെടുത്തത്​. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന്​ പണി നിര്‍ത്തിയിരുന്നു. ഇങ്ങനെ എടുത്ത കുഴിയാണ്​ ഉരുള്‍പ്പൊട്ടലിന്റെ
ഉറവിടം എന്നാണ്​ നാട്ടുകാര്‍ ആരോപിക്കുന്നത്​. ജലസംഭരണിക്കായി കുഴിയെടുത്തപ്പോള്‍ കൂട്ടിയിട്ട മണ്ണും കല്ലും വീടുകള്‍ക്ക്​ മുകളില്‍ വീണതാണ്​ ദുരന്തം ഇരട്ടിയായത്​.




Sharing is Caring