മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴുന്നു; ചപ്പാത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കും


അതിശക്തമായ മഴ.യെത്തുടര്‍ന്ന് ഉയര്‍ന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. 141.3 അടിയാണ് വൈകുന്നേരം രേഖപ്പെടുത്തിയ ജലനിരപ്പ്. ഇതിനെ തുടര്‍ന്ന് ചപ്പാത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇടുക്കിയില്‍ 2401.92 അടിയാണ് ജലനിരപ്പ്. ഇടമലയാര്‍ അണക്കെട്ടില്‍ 168.86 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്




Sharing is Caring