മുരളീധരന് ആരെയെങ്കിലും ചൊറിയണം;മുരളീധരനെതിരെ പൊട്ടിത്തെറിച്ച്‌ ജോസഫ് വാ‍ഴയ്ക്കന്‍


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച കെ. മുരളീധരനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്ന് അദ്ദേഹം പരിഹസിച്ചു.


സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം. തന്‍റെ ബൂത്ത്‌ ഭദ്രമാണെന്നാണ് ചൊറിച്ചലിന്‍റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്‍റെ ബൂത്ത്‌ ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച്‌ പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണമെന്നും ജോസഫ് വാഴക്കന്‍ വ്യക്തമാക്കി.




Sharing is Caring