കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ക്വാറിയില്‍

മ​ട്ട​ന്നൂ​ര്‍: മാ​ലൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നി​ട്ടാ​റ​മ്ബി​ലെ ക​രി​യ​ട്ട​യി​ല്‍ വീ​ട്ടി​ല്‍ കോ​രമ്പത്ത്‌​ സ​ജീ​ഷി​നെ (28)യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാ​ലൂ​ര്‍ തൃ​ക്ക​ടാ​രി​പ്പൊ​യി​ല്‍ ടൗ​ണി​ല്‍ നി​ന്നു ഓ​ട്ടോ​യോ​ടി​ക്കു​ന്ന സ​ജീ​ഷി​ന്‍റെ മൃ​ത​ദേ​ഹം രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ചി​ത്ര​വ​ട്ടം കൂ​വ്വ​ക്ക​ര​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ ക​ണ്ട​ത്.

തിങ്കളാഴ്ച രാ​ത്രി ഓ​ട്ടം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​തെ വ​ന്ന​തോ​ടെ രാ​വി​ലെ​യാ​ണ് ബ​ന്ധു​ക്ക​ള്‍ സ​ജീ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ചു മാ​ലൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ബ​ന്ധു​ക്ക​ളും പോ​ലീ​സും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പാ​റ​ക്ക​ല്ലു​ക​ള്‍​ക്ക് മു​ക​ളി​ലാ​യി​രു​ന്നു. സ​ജീ​ഷി​ന്‍റെ ഓ​ട്ടോ ക്വാ​റി​യി​ല്‍ നി​ര്‍​ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

സം​ഭ​വമറിഞ്ഞ് പേ​രാ​വൂ​ര്‍ സി​ഐ കു​ട്ടി​കൃ​ഷ്ണ​ന്‍, മാ​ലൂ​ര്‍ എ​സ്‌ഐ ​ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്നു ഫോ​റ​ന്‍​സി​ക് വി​ഗ്ധ​രും വി​ര​ള​ട​യാ​ള വി​ഗ്ദ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​മ​റി​ഞ്ഞ് നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക്വാ​റി​യി​ല്‍ ത​ടി​ച്ചു കൂ​ടി​യ​ത്. ബാ​ല​ന്‍-രാ​ധ ദമ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​വി​വാ​ഹി​ത​നാ​യ സ​ജീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍ ബി​നീ​ഷ്, റ​ജീ​ഷ്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ഉ​ച്ച​യോ​ടെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *