മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് എം.ടി രമേശ്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരുടെ കൊടിയുടെ നിറം നോക്കി തടയരുത്. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എം.ടി രമേശ് അഭിപ്രായപ്പെട്ടു.




Sharing is Caring