മുഖ്യമന്ത്രിക്ക് വധഭീഷണി പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇയാളെ ഉടന്‍ പിടികൂടുമെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വിജേഷ് കുമാര്‍ ആണ് ഫോണ്‍ ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


സി​പി​ഐഎം ജി​ല്ലാ സെ​ക്ര​ട്ട​റി പി ​ജ​യ​രാ​ജ​ന്‍റെ ഫോ​ണി​ലേ​ക്കാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വ​ധ​ഭീ​ഷ​ണി​യു​മാ​യി വി​ളിയെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ 24 മണിക്കൂറിനകം വ​ധി​ക്കുമെന്നായിരുന്നു ഭീഷണി. ജയരാജന്‍ ഉടന്‍ വി​വ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​യും പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​യും ഉ​ത്ത​ര​മേ​ഖ​ലാ ഡി​ജി​പി രാ​ജേ​ഷ് ദി​വാ​നെ​യും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് പൊലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.


സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചെയ്തത് വിജേഷ്കുമാര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഇ​യാ​ളെ തേ​ടി അ​ന്വേ​ഷ​ണ​ സം​ഘം ഞായറാഴ്ചയെത്തിയിരുന്നുവെങ്കിലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഭീഷണി സന്ദേശമെത്തുമ്പോള്‍ മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ ചെ​ന്നൈ​യി​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഉ​ട​ന്‍ ത​മി​ഴ്നാ​ട് ക്യൂ​ബ്രാ​ഞ്ച് പൊലീസ് അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​



Sharing is Caring