മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍, പാര്‍ടികളുമായി കൂടിക്കാഴ്ച നടത്തി


കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎമ്മും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്താമെന്ന് കോണ്‍ഗ്രസും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു തീയതികള്‍ സംബന്ധിച്ച താല്‍പര്യങ്ങള്‍ അറിയിച്ചത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു. പരാതികള്‍ പരിശോധിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.




Sharing is Caring