മുക്കത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്


മുക്കത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്.കൊടിയത്തൂർ കാരാട്ട് സ്വദേശികളായ നെജ്നാബി (38), ജാബിനാസ് (17) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.


മുക്കം അഗസ്ത്യമുഴിയില്‍ ഹൈസ്കൂള്‍ റോഡിലാണ് അപകടമുണ്ടായത്. റോഡരികിലെ കുഴിയിലേക്ക് വീണാണ് അപകടം.


പരിക്കേറ്റ ഇരുവരേയും മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ജാബിനാസിന്‍റെ നില ഗുരുതരമാണ്. അപകടത്തില്‍ സ്കൂട്ട‍ർ പൂർണ്ണമായും തകർന്ന നിലയിലാണ്.



Sharing is Caring