മുക്കത്ത് ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്ഫോടകവസ്തു പിടികൂടി


മുക്കം: മുക്കത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിന് സമീപം ഓടത്തെരുവില്‍ നിന്നാണ് മുക്കം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ലോറി പിടികൂടിയത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എന്‍ 56 എ 8565 ലോറിയാണ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവര്‍ തമിഴ്നാട് സേലം സ്വദേശി മാതേശു (41) വിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.ലോറിയുടെ പിന്നില്‍ വിവിധ ഭാഗങ്ങളിലായി പെട്ടിയിലാക്കി ടാര്‍പ്പായ കൊണ്ട് മൂടിയാണ് സ്ഫോടക വസ്തുക്കള്‍ കടത്തിയത്. ലോറി പോലീസ് സ്റ്റേഷനിലെത്തിച്ചു.




Sharing is Caring