മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴയെ തുടര്‍ന്ന് പല ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കി. പതിവിലും താമസിച്ച് മഴയെത്തിയെങ്കിലും ജൂണ്‍ മാസത്തില്‍ സാധാരണ ലഭിക്കുന്നതില്‍ കൂടുതലായി വര്‍ഷപാതം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്













