കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും


പതിനാലാം കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍ നിന്നും വി ശശിയും, യുഡിഎഫില്‍ നിന്ന് ഐസി ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗത്വം അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശി വിജയിക്കാനാണ് സാധ്യത. രാവിലെ 9.30 ന് തെരഞ്ഞെടുപ്പ് ആരംഭിക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പോലെ രഹസ്യബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക.


അതേസമയം പിസി ജോര്‍ജിന്റേയും, ഒ രാജഗോപാലിന്റേയും വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.




Sharing is Caring