വാഷിങ്ടന്‍: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ 10ാം വാര്‍ഷിക വേളയിലാണ് ട്രംപിന്റെ പ്രസ്താവന.
‘മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികവേളയില്‍, നീതിക്കായി ദാഹിക്കുന്ന ഇന്ത്യക്കാരോടൊപ്പമാണ് യുഎസ്. 6 അമേരിക്കക്കാരുള്‍പ്പെടെ 166 നിരപരാധികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരവാദികള്‍ വിജയിക്കാനോ വിജയത്തിന്റെ അടുത്തെത്താനോ ഞങ്ങള്‍ സമ്മതിക്കില്ല’- ട്രംപ് ട്വീറ്റ് ചെയ്തു.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യുഎസ് 5 മില്യന്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. നേരത്തെ, ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദിനെ പിടിക്കുന്നവര്‍ക്ക് 10 മില്യന്‍ ഡോളറും ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മാക്കിയെ പിടിക്കാന്‍ 2 മില്യന്‍ ഡോളര്‍ പ്രതിഫലവും യുഎസ് പ്രഖ്യാപിച്ചിരുന്നു.













