ന്യൂഡല്‍ഹി : സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ രാധാകൃഷ്ണന് നായര്‍ (54) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
യുഎന്‍ഐ, സിഎന്‍ബിസി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ശേഷമാണ് അദ്ദേഹം ന്യൂസ് 18 ചാനലിന്റെ ഭാഗമാകുന്നത്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട് സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.














