അഹമ്മദാബാദ്: അക്ഷര്‍ധാം ആക്രമണക്കേസിലെ പ്രതി 16 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. 2002ല്‍ അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ധനസഹായം എത്തിച്ച മുഹമ്മദ് ഫാറൂഖ് ഷെയ്ഖാണ് അറസ്റ്റിലായത്. അഹമ്മദാബാദില്‍ വെച്ചാണ് ഫാറൂഖ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
റിയാദില്‍ നിന്ന് വിമാനത്തില്‍ അഹമ്മദാബാദില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഗുജറാത്തിലെ ജുഹാപുരില്‍ താമസിച്ചിരുന്നു ഇയാള്‍ 2002ല്‍ ക്ഷേത്രം ആക്രമണമുണ്ടായ ശേഷമാണ് റിയാദിലേക്കു കടന്നത്.

ആക്രമണത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ പാകിസ്താനിലെ ഭീകര സംഘടനകള്‍ വഴി ഒരുക്കിയത് ഇയാളാണെന്നും അസി. കമ്മീഷണര്‍ ഭഗ്രിത് സിങ് ഗോഹില്‍ പറഞ്ഞു. ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും 80ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.












