മീരാ കുമാര്‍ കേരളത്തില്‍; പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച്ച നടത്തി; ഒരേ മനസ്സോടെ പിന്തുണയ്ക്കുമെന്ന് പിണറായി


രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റ പ്രതീകമാണ് മീരാകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


മീരാ കുമാറിനെ ഒരേ മനസ്സോടെ പിന്തുണയ്ക്കണം. വര്‍ഗീയതയെ ചെറുക്കുന്നതിന്റെ ഭാഗമാണ് മീരാ കുമാറിനുള്ള പിന്തുണ.
പിണറായി


മഹത്തായ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് മീരാ കുമാര്‍ വ്യക്തമാക്കി.
സമാനതകളില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വ്യക്തികള്‍ തമ്മിലല്ല, നിലപാടുകള്‍ തമ്മിലാണ് ഇത്തവണത്തെ മത്സരം.
മീരാ കുമാര്‍

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മീരാകുമാറിനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.



Sharing is Caring