മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു


കണ്ണൂര്‍സ്പിന്നിംഗ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. മില്ലിലെ താല്‍ക്കാലിക ജോലിക്കാരിയായ കക്കാട് സ്വദേശിനി രമ്യ(32)ആണ് മരിച്ചത്. കോട്ടണ്‍ വലിച്ചെടുക്കുന്ന ഫ്‌ളോര്‍ റൂം യന്ത്രത്തില്‍ ഇടതുകൈ കുടുങ്ങി ഗുരുതരാവസ്ഥയിലായ രമ്യയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Sharing is Caring