മിന്നല്‍ മുരളി സെറ്റ് പൊളിച്ച സംഭവത്തിലെ സൂത്രധാരന്‍ പിടിയില്‍


മിന്നല്‍ മുരളി എന്ന സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി കാലടി പെരിയാര്‍ മണപ്പുറത്ത് നിര്‍മ്മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ സൂത്രധാരനും മുഖ്യ പ്രതിയുമായ കൃഷ്ണദാവ് പിടിയില്‍. കാലടി മാണിക്കമംഗലം സ്വദേശിയാണ് പ്രതി. പെരുമ്ബാവൂരില്‍ നിന്നാണ് ഇയാളെ അറസ്‌ററ് ചെയ്യുന്നത്. നിരവധി മോഷണ കേസിലും പ്രതിയാണ് ഇയാള്‍.


എടിഎം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനിലും മാരകായുധങ്ങള്‍ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സെറ്റ് തകര്‍ത്ത് സംഭവവുമായി ബന്ധപ്പെട്ട് നേരത്ത അഞ്ച് പേരെ അറസ്‌ററ് ചെയതിരുന്നു.
കേസില്‍ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. മതസ്പര്‍ധ ഉണ്ടാക്കുന്ന പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.


രാഷ്ട്രീയ ബജ്റങ്ഗല്‍ പ്രവര്‍ത്തകരായ ഏഴ് പേരടക്കം 50 പേര്‍ക്കെതിരെ പെരുമ്ബാവൂര്‍ പൊലീസ് കേസെടുത്തിരുന്നു. സംഘടന തന്നെ അക്രമത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തങ്ങള്‍ വിലക്കിയിട്ടും ക്ഷേത്രത്തിന് മുന്നില്‍ പള്ളി മാതൃക പണിതതുകൊണ്ടാണ് തകര്‍ത്തതെന്നായിരുന്നു വാദം.



Sharing is Caring