ചെന്നൈ: ശക്തമായ മിന്നലെടുക്കുന്ന വേളയില്‍ മിന്നലിന്റെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച 43 കാരന് മിന്നലേറ്റ് മരിച്ചു.ചെന്നൈയിലെ തിരുവള്ളുവര്‍ ജില്ലയിലെ തുറൈപാക്കം സ്വദേശിയായ എച്ച്എം രമേഷാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച തന്റെ സുഹൃത്തിന്റെ സുന്നാംപുക്കുളത്തുള്ള ഫാമില്‍ സന്ദര്‍ശനം നടത്തവെയാണ് രമേഷ് മൊബൈലില്‍ മിന്നലിന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചിരുന്നത്. വൈകുന്നേരം 3.30ന് മിന്നലേറ്റ് രമേഷ് നിലം പതിക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ എഴുന്നേല്പ്പിക്കുമ്ബോള് മുഖത്തും നെഞ്ചിലും പരുക്കേറ്റത് ദൃശ്യമായിരുന്നുവെന്ന് സമീപത്തെ ആറാംപാക്കം സ്റ്റേഷനിലെ പൊലീസ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് പൊലീസ് സമീപത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരുന്നു. 38കാരിയായ ഉമയാണ് രമേഷിന്റെ ഭാര്യ.

ഇവര്‍ക്ക് 13 കാരിയായ സിയ എന്ന ഒരു മകളുണ്ട്. സംഭവത്തെ തുടര്‍ന്ന് കടുത്ത ജാഗ്രത പാലിക്കാനും മിന്നലിന്റെ ഫോട്ടോ എടുക്കരുതെന്നും പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പേകുന്നു.













