വാഷിങ്ടന്‍: സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18കാരന്‍ അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ദാന്‍ കോര്‍ട്ടറിനെയാണു യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മകന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ കയറി വാതിലടച്ച ഇവരെ കാര്‍ട്ടര്‍ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മുറിയില്‍ അതിക്രമിച്ചു കയറി വാതിലടച്ചപ്പോള്‍ തോക്ക് ചൂണ്ടിയാണ് ഒടുവില്‍ ഇവര്‍ അക്രമിയില്‍നിന്നും രക്ഷപ്പെട്ടത്. പീഡനശ്രമത്തില്‍ അറസ്റ്റു ചെയ്ത പ്രതിയെ പിന്നീടു ജാമ്യത്തില്‍ വിട്ടു.













