എന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നില്ല;മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുത് രാഹുലിന് കുര്യന്റെ കത്ത്


ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിനായുള്ള ചരടുവലികള്‍ ഡല്‍ഹിയില്‍ തുടരുന്നതിനിടെ മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കുര്യന്‍ കത്തയച്ചത്.


തന്നെ പരിഗണിച്ചില്ലെങ്കിലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.


തനിക്ക് പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ എം.എം ഹസ്സന്‍, വി.എം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സി ചാക്കോ എന്നിവരേയോ വനിതാ പ്രാതിനിധ്യമാണെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍, യുവാക്കള്‍ക്ക് നല്‍കണമെങ്കില്‍ പി.സി വിഷ്ണുനാഥ് എന്നിവരെ പരിഗണിക്കാം എന്നാണ് കുര്യന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്‌.



Sharing is Caring