മാ​ലി​ദ്വീ​പി​ല്‍​നി​ന്നു​ള്ള ര​ണ്ടാം ക​പ്പ​ല്‍ കൊ​ച്ചി തു​റ​മു​ഖ​ത്ത്; ക​പ്പ​ലി​ല്‍ 93 മ​ല​യാ​ളി​ക​ള്‍


കൊ​ച്ചി: മാ​ലി​ദ്വീ​പി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​മാ​യി ഐ​എ​ന്‍​എ​സ് മ​ഗ​ര്‍ കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി. 202 യാ​ത്ര​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. 93 യാ​ത്ര​ക്കാ​ര്‍ സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​രും 81 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രു​മാ​ണ്. പ്ര​വാ​സി​ക​ളു​മാ​യി എ​ത്തു​ന്ന ര​ണ്ടാ​മ​ത് ക​പ്പ​ലാ​ണ് ഐ​എ​ന്‍​എ​സ് മ​ഗ​ര്‍.


തി​രു​വ​ന​ന്ത​പു​രം (17), കൊ​ല്ലം (11), പ​ത്ത​നം​തി​ട്ട (4), കോ​ട്ട​യം (7), ആ​ല​പ്പു​ഴ (7), ഇ​ടു​ക്കി (5), എ​റ​ണാ​കു​ളം (6), തൃ​ശൂ​ര്‍ (10), മ​ല​പ്പു​റം (2), പാ​ല​ക്കാ​ട് (5), കോ​ഴി​ക്കോ​ട് (5), ക​ണ്ണൂ​ര്‍ (6), വ​യ​നാ​ട് (4), കാ​സ​ര്‍​ഗോ​ഡ് (2) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം. 30 പേ​രു​ടെ സം​ഘ​മാ​യാ​ണ് ക​പ്പ​ലി​ല്‍​നി​ന്ന് ആ​ളു​ക​ളെ ഇ​റ​ക്കു​ന്ന​ത്.


ക​പ്പ​ലി​ല്‍ എ​ത്തു​ന്ന എ​ല്ലാ​വ​രെ​യും തെ​ര്‍​മ​ല്‍ സ്കാ​ന​ര്‍ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​രാ​ക്കു​ന്ന​തോ​ടൊ​പ്പം അ​ത​ത് ജി​ല്ല​ക​ളി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ ജി​ല്ല​ക​ള്‍ തി​രി​ച്ച്‌ യാ​ത്ര​യ്ക്കു​ള്ള ബ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.



Sharing is Caring