കൊച്ചി: മാലിദ്വീപില്‍നിന്നുള്ള പ്രവാസികളുമായി ഐഎന്‍എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. 93 യാത്രക്കാര്‍ സംസ്ഥാനത്തു നിന്നുള്ളവരും 81 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. പ്രവാസികളുമായി എത്തുന്ന രണ്ടാമത് കപ്പലാണ് ഐഎന്‍എസ് മഗര്‍.
തിരുവനന്തപുരം (17), കൊല്ലം (11), പത്തനംതിട്ട (4), കോട്ടയം (7), ആലപ്പുഴ (7), ഇടുക്കി (5), എറണാകുളം (6), തൃശൂര്‍ (10), മലപ്പുറം (2), പാലക്കാട് (5), കോഴിക്കോട് (5), കണ്ണൂര്‍ (6), വയനാട് (4), കാസര്‍ഗോഡ് (2) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം. 30 പേരുടെ സംഘമായാണ് കപ്പലില്‍നിന്ന് ആളുകളെ ഇറക്കുന്നത്.

കപ്പലില്‍ എത്തുന്ന എല്ലാവരെയും തെര്‍മല്‍ സ്കാനര്‍ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയരാക്കുന്നതോടൊപ്പം അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കാന്‍ ജില്ലകള്‍ തിരിച്ച് യാത്രയ്ക്കുള്ള ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.













