കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. കുപ്പുദേവരാജിന്റെ സഹോരന് ശ്രീധരനും അജിതയുടെ മുന്‍ ഭര്‍ത്താവ് വിനായകനുമാണ് ബന്ധുക്കളെന്ന നിലയില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ അജിതയുടെ മൃതദേഹം ഇവര്‍ക്ക് വിട്ടു നല്കുന്നതില് ചില നിയമപ്രശ്നങ്ങള്‍ പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരങ്ങള്‍ ഏറ്റുവാങ്ങി പൊതുദര്‍നത്തിന് വെയ്ക്കാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. കോഴിക്കോട് മുതലക്കുളത്ത് വൈകുന്നേരം മൂന്നു മുതലാകും മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുക. അതേസമയം, റീപോസ്റ്റ് മോര്‍ട്ടം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് 16 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്കരിക്കാന്‍ തീരുമാനമായത്.













