മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി


നിലമ്പൂര്‍ കാട്ടില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതി. മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് വരെ സംസ്‌കരിക്കരുതെന്നാണ് ഉത്തരവ്.


പോലീസും തണ്ടര്‍ബോള്‍ട്ടും ഭരണത്തിലെ ഉന്നതരും ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ ഇരുവരെയും വധിക്കുകയായിരുന്നുവെന്ന് വിമര്‍ശിച്ച് കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ നടപടി.


ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടത്.



Sharing is Caring