പൂനെ: ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ നാലു ആണ്‍കുട്ടികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. പൂനെയിലെ പിമ്പ്രി മേഖലയിലാണ് സംഭവം. പിടിയിലായ കുട്ടികളെല്ലാം 10 നും 14 വയസ്സിനും ഇടയിലുള്ളവരാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന കുട്ടിയെ സമീപത്തേക്ക് വിളിച്ചുകൊണ്ടുപോയി നാലു കുട്ടികളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

കുട്ടി മാതാവിനെ അറിയിച്ചതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. ഇതേത്തുടര്‍ന്ന് മാതാവ് പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.
കുട്ടികള്‍ക്കെതിരെ ഐ.പി.സി 376, 377 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ ആക്ടും ചുമത്തിയിട്ടുണ്ട്.













