പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നടത്തിയ ആക്രമണത്തിൽ 20 ഓളം ഭീകരരെ വധിച്ചതായി ഫ്രാൻസ്. മാലി-ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഫൗൾസരെ വനത്തിൽ നടത്തിയ കര, വ്യോമ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. എന്നാൽ കൊല്ലപ്പെട്ടത് ഏതു ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഫ്രഞ്ച് സേന അറിയിച്ചു.
അൽക്വയ്ദയുടെ സഹായമുള്ള ത്വാറെഗ് തീവ്രവാദികൾ ഉൾപ്പെടെ ഒട്ടേറെ ഭീകരസംഘടനകൾക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് മാലി. ഈ മാസമാദ്യം ഭീകരരുടെ ആക്രമണത്തിൽ ഒരു ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടിരുന്നു.














