മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി


വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി. വഞ്ചിയൂര്‍ എസ്‌ഐയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.


ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെയാണ് അന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് കുമാറിന് കൈമാറിയത്.




Sharing is Caring