മാധ്യമങ്ങള്‍ ബലാത്സംഗ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മനേക ഗാന്ധി


മാധ്യമങ്ങള്‍ ബലാത്സംഗ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മന്ത്രി മനേക ഗാന്ധി രംഗത്ത്. മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗകേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.


യുപിയില്‍ നാലു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഇത്തരം കേസുകളോട് മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ലെന്നും മന്ത്രി ആഞ്ഞടിച്ചു. മറ്റു രാജ്യങ്ങളില്‍ ബലാ്തസംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ ഇന്ത്യയില്‍ എല്ലാ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതുകൊണ്ട് എല്ലാവരുടെയും മനസില്‍ ഇക്കാര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും മനേക അഭിപ്രായപ്പെട്ടു.




Sharing is Caring