മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സമസ്ത പ്രവര്‍ത്തകരുടെ മര്‍ദ്ദനം


മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സമസ്ത പ്രവര്‍ത്തകരുടെ മര്‍ദ്ദനം. മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ബി കെ സുഹൈലിനും ക്യാമറാമാന്‍ ഡാറ്റസ് വേലായുധനുമാണ് മര്‍ദ്ദനമേറ്റമത്. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കരുവാരകുണ്ട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലിയെ പരാജയപ്പെടുത്താന്‍ കരുവാരകുണ്ടില്‍ നടന്ന കണ്‍വെന്‍ഷന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മര്‍ദ്ദനമുണ്ടായത്.




Sharing is Caring