നിലമ്പൂരിൽ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്താണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തായ യുവതിയെയും ഒരു സംഘം ആളുകള്‍ സദാചാരപ്പോലീസ് ചമഞ്ഞ് അപമാനിച്ചത്.
നിലമ്പൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസ് മുന്നോട്ടു പോയില്ല.തുടര്‍ന്ന് യുവതി ഡി.ജി.പി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. ഇതേത്തുടര്‍ന്നാണ് കേസന്വേഷണ ചുമതല ഡി.വൈ.എസ്.പി. സുരേഷ് കുമാറിന് കൈമാറുകയായിരുന്നു














