കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറാന്‍ പാടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കുറച്ചുകൂടി സംയമനം പാലിച്ച് പോകണെന്നാണ് തങ്ങളുടെ നിലപാട്. കേരളത്തില്‍ ബിജെപി ശക്തിപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.പാര്‍ട്ടി മീറ്റിങ് കഴിഞ്ഞതിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നാണ് മാണി അറിയിച്ചിരുന്നത്. അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ ആരായുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













