കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടതിനാല്‍ ഇനി യു.ഡി.എഫിന് കേരള കോണ്‍ഗ്രസ്സിന് ശുക്രദശ ആരംഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന് പറഞ്ഞു. മാണി യു.ഡി.എഫ് വിട്ടതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കാലത്തെ മാണിയുമായുള്ള പ്രവര്‍ത്തനത്തില്‍ നിരവധി പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍, അവയ്ക്കൊന്നു എതിരുനിന്നിരുന്നില്ല. പലതും പുറത്തറിയിക്കാതെ വിഴുങ്ങിയത് മുന്നണിബന്ധത്തെ ബാധിക്കാതിരിക്കാനാണെന്നും ടി.എന്‍ പ്രതാപന് പറഞ്ഞു.













