മാഞ്ചസ്റ്റര്‍ സിറ്റിജയത്തോടെ തുടങ്ങി


കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയല്‍ ലീഗില്‍ വിജയത്തോടെ തുടങ്ങി. തുടക്കം മുതല്‍ ഒടുക്കംവരെ വ്യക്തമായി ആധിപത്യം സ്ഥാപിച്ച അവര്‍ ആദ്യ മത്സരത്തില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് എല്‍ബിയോണിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.


അതേസമയം മാഞ്ചസ്റ്ററിന്റെ എതിരാളികളായ ചെല്‍സി ബേണ്‍ലിയോട് തോറ്റു.ലിവര്‍പൂളിനെ വാട്‌ഫോഡ് സമനിലയില്‍ തളച്ചു. പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു.ഭൂരിഭാഗം സമയവും പന്ത് സിറ്റിതാരങ്ങളുടെ കാലുകളിലായിരുന്നു. എന്നിരുന്നാലും രണ്ടു തവണ മാത്രമെ അവര്‍ക്ക് ലക്ഷ്യം നേടാനായൊ്്‌ളൂ.


ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു. എഴുപതാം മിനിറ്റില്‍ സെര്‍ഗി അഗൂറ മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്നിലെത്തിച്ചു.അഞ്ചു മിനിറ്റുകള്‍ക്കുശേഷം സെല്‍ഫ് ഗോള്‍ വീണു.ബ്രൈറ്റണ്‍ പ്രതിരോധ നിരക്കാരന്‍ ലൂയിസ് ഡങ്ങിന്റെ കാലുകളില്‍ നിന്നാണ് സ്വന്തം പോസ്റ്റിലേയ്ക്ക് പന്തു കയറിയത്.പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ ചെല്‍സിയെ ആദ്യ മത്സരത്തില്‍ ബേണ്‍ലി അട്ടിമറിച്ചു.

ഒമ്പതുപേരുമായി കളിച്ച ചെല്‍സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍ലി തോല്‍പ്പിച്ചത്.മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ വാട്‌ഫോര്‍ഡ് 3-3 ന് സമനിലയില്‍ പിടച്ചു നിര്‍ത്തി.മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ കഷ്ടിച്ച് കടന്നുകൂടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വി ജയം പിടിച്ചത്.



Sharing is Caring