മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ പ്രഥമ ലെജന്റ് ഓണര്‍ പുരസ്കാരം ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി അഞ്ചിന് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി പുരസ്കാരം സമ്മാനിക്കും. ഐ.വി ശശി, ബിച്ചു തിരുമല, ശ്യാം അരോമണി, രാധാകൃഷ്ണന്, നടരാജന്, പത്മനാഭന് എന്നീ ചലച്ചിത്ര രംഗത്ത് സമഗ്ര സംഭാവനകള്‍ നല്കിയിട്ടുള്ളവരെ ആദരിക്കുന്ന ‘ഗുരുപ്രണാമം’ ചടങ്ങും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംവിധായകന് ജോഷി മാത്യു, തിരക്കഥാകൃത്ത് എസ.്എന്‍ സ്വാമി, സംവിധായകന് സുന്ദര്‍ ദാസ്, മാക്ട ട്രഷറര്‍ എം പത്മകുമാര്‍, മാക്ട ജനറല്‍ സെക്രട്ടറി ഷാജൂണ്‍ കാര്യാല്‍, എസ്പാനിയോ ഇവന്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇടവേള ബാബു, എസ്പാനിയോ ഇവന്റ്സ് എം.ഡി അന്‍വര്‍ എ.ടി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.













