മഹാവീരജയന്തിക്ക് അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ നിര്‍ദേശം


മഹാവീരജയന്തിദിനമായ ഏപ്രില്‍ മൂന്നിന് അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍മാര്‍ക്കാണ് കത്ത് ലഭിച്ചത്. എന്നാല്‍ ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതില്‍ തീരുമാനമായിട്ടില്ല.


അറവുശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമബോര്‍ഡിന്റെ കത്ത് കിട്ടിയതായി കളക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു.ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകള്‍ക്ക് അവധി നല്‍കാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല. മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാല്‍ ഇത്തരമൊരു അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം.




Sharing is Caring