സിപിഐഎമ്മിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന് എം വി ഗോവിന്ദൻ. പശ്ചിമ ബംഗാളിലും ബിജെ പി തന്നെയാണ് എതിരാളി. ഓരോ സംസ്ഥാനത്തിലെയും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പിന്തുണ രാഹുൽ ഗാന്ധിക്കല്ല. അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെയാണ് പാർട്ടി എതിർക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികളെ ആർഎസ്എസ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ അതിശക്തമായി എതിർത്തുകൊണ്ട് തന്നെ പാർട്ടി മുന്നോട്ട് പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സിപിഎം ഇപ്പോൾ എടുക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നതല്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.














