മുംബയ്: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജൂണ്‍ 30ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.നമുക്ക് ലോക്ക്ഡൗണ്‍ എന്ന വാക്കുമാറ്റിവയ്‌ക്കാമെന്ന് പറഞ്ഞ അദ്ദഹേം അണ്‍ലോക്കിങ്ങിനെ കുറിച്ച് സംസാരിക്കാമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നുമുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു. കടകളും ഓഫീസുകളും ഇതിനകം തുറന്നുകഴിഞ്ഞു. എന്നാല്‍ വൈറസിനെ നാം അതിജീവിച്ചിട്ടില്ല. ജൂണ്‍ 30ന് ശേഷം എല്ലാം പഴയ നിലയിലാകുമെന്ന് കരുതരുതെന്ന് പറഞ്ഞ അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വമാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കേണ്ടതെന്നും വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിലെ അകോല ജയിലിലെ 50 തടവുകാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 1,59,133 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 5318 പുതിയ കേസുകളില്‍1,460 ഉം മുംബയില്‍ നിന്നാണ്. 73,747 പേര്‍ക്കാണ് മുംബയില്‍ രോഗം സ്ഥിരീകരിച്ചത്. 4282 പേര്‍ മരിച്ചു.














