മഹാരാഷ്ര്ടയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ആദിവാസി ബോര്‍ഡിങ്ങ് സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. പ്രഥമാധ്യപകനും മറ്റ് അധ്യാപകരും ചേര്‍ന്നാണ് പീഢനം നടത്തിയത്. 11 ഓളം പേരെയാണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായത്. മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്താകുന്നത്.
12നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുനേരെയാണ് പീഡനം നടന്നത്. ദീപാവലിക്ക് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. കുട്ടികള്‍ പത്ത് അധ്യാപകരുടെ പേരു പറഞ്ഞതായാണ് പോലിസ് സൂപ്രന്‍ഡ് അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വഷണ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.













