മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു


മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. എന്നാല്‍ മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല.


ബിരുദ മണ്ഡലം വഴി സംസ്ഥാന നിയമസഭ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദീപക് സാവന്തിന്റെ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും. ജൂണ്‍ 25 നാണ് ബിരുദ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് . 28നാണ് വോട്ടെണ്ണല്‍. ശിവസേന തിങ്കളാഴ്ച വിലാസ് പൊട് നിസിനെ സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചതോടെയാണ് ദീപക് സാവന്തിന്റെ ഈ അപ്രതീക്ഷിത രാജി.




Sharing is Caring