കോഴിക്കോട്: മഹാരാജാസ് കോളജിലെ ആയുധശേഖരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിസാരവത്കരിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ ഈ സമൂഹത്തെ ആകെ ഭയപ്പെടുത്തുന്നതാണ്. അതിനെ ആകെ നിസാരവത്കരിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി വരെ അവിടെ പോയി ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്ന് പാടില്ലെന്ന് പറഞ്ഞതാണ്. അവിടെ ആയുധശേഖരം കണ്ടെത്തിയത് നിസാരവത്കരിച്ചത് കലാലയങ്ങളിലെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിയമസഭയേയും സമൂഹത്തേയും തെറ്റിദ്ധരിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസിനോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമില്ല. ജോസഫിന്റെ നിലപാട് അറിയില്ല. കോട്ടയത്തെ സംഭവത്തില്‍ കേരള കോണ്‍ഗ്രസിലെ നേതാക്കളിലും അണികളിലും അനുഭാവികളിലും ശക്തമായി എതിര്‍പ്പുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.














