മഴ: ജപ്പാനിൽ 200 മരണം


കനത്ത മഴയും പ്രളയവുമുണ്ടായ ജപ്പാനിൽ മരണസംഖ്യ ഇരുനൂറിലെത്തി. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പ്രളയബാധിത മേഖലകള‌ിൽ ഭൂരിഭാഗം വീടുകളും തകർന്ന നിലയിലാണെന്നും സർക്കാർ അറിയിച്ചു. പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട‌്. അറുപതോളം ആൾക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.


ഒകയാമ പ്രവിശ്യയിൽമാത്രം 18 പേരെ കാണാതായിട്ടുണ്ട‌്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ‌്. മഴ ഭീകരമായ നാശം വിതച്ച സാഹചര്യത്തിൽ സർക്കാരിന്റെ ദുരന്തനിവാരണ നയങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന‌് സർക്കാർ വക്താവ‌് അറിയിച്ചു.


പ്രളയത്തെതുടർന്ന‌്‌ ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 71,000 താൽക്കാലിക വീടുകളാണ‌് സർക്കാർ നിർമിച്ചത‌്. 10,000 പേർക്ക‌് വീട‌് നഷ്ടപ്പെട്ടതായാണ‌് ഔദ്യോഗികകണക്ക‌്.
ദുരിതബാധിത പ്രദേശങ്ങളിൽ സൈന്യം ഭക്ഷണവും അവശ്യവസ‌്തുക്കളും വിതരണം ചെയ്യുന്നുണ്ട‌്.



Sharing is Caring